പേ ടിഎം ഇ– വാലറ്റ്, പേടിഎം QR കോഡ്, പേടിഎം ക്രെഡിറ്റ് കാര്‍ഡ്

ബില്‍പെയ്‌മെന്റുകള്‍ക്കുക്കും, മൊബൈൽ - ഡിഷ് റീചാർജ്ജിനും, മൂവി ടിക്കറ്റുകള്‍, ട്രെയിൻ-വിമാന ടിക്കറ്റുകൾക്കും തുടങ്ങി മിക്ക പേയ്‌മെന്റുകളും ഇപ്പോൾ  പേ ടിഎം വഴി നടത്താം. 

ഇ– വാലറ്റ് ആപ്പുകളിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്നത് പേടിഎം ആപ്പാണ്. മറ്റു ഇ– വാലറ്റ് ആപ്ലിക്കേഷനുകളേക്കാൾ വളരെയധികം ഓപ്ഷനുകൾ പേടിഎമ്മിൽ ചേർത്തിട്ടുണ്ട്. ഓൺലൈൻ സൈറ്റുകളിൽനിന്നു സാധനങ്ങൾ വാങ്ങുന്നതിന്റെ പണം നൽകുന്നതിനോടൊപ്പം നിരവധി സേവനങ്ങളും ആപ്പ് നൽകുന്നുണ്ട്. പേടിഎമ്മിലേക്ക് ബാങ്ക് അക്കൗണ്ടിൽനിന്നു പണം ചേർക്കാനും സുഹൃത്തുക്കളോട് പണം കടം ചോദിക്കാനുമുള്ള സൗകര്യം പേടിഎമ്മിന്റെ മാത്രം പ്രത്യേകതയാണ്. ഒരേസമയം ഇ–വാലറ്റായും ഓൺലൈൻ ഷോപ്പിംഗ് ആപ്പായും പേടിഎം പ്രവർത്തിക്കുന്നു.
മൊബൈൽ ഫോണിൽ ആപ് ഇൻസ്റ്റാൾ ചെയ്ത ശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്ട്രേഷൻ നടത്താം. ഡിസ്കൗണ്ട് കൂപ്പണുകളും കാഷ് ബാക് ഓഫറുകളും പേടിഎം ഉപയോക്‌താക്കൾക്കു നൽകുന്നുണ്ട്.

പേ ടിഎം വാലറ്റുകൾ
രണ്ടുവിധം പേ ടിഎം വാലറ്റുകൾ ഉണ്ട് . രജിസ്ട്രര്‍ ചെയ്ത മൊബൈല്‍ നമ്പറും മെയില്‍ ഐഡിയും ഉപയോഗിച്ചാണ് മിനിമം കെവൈസി വാലറ്റില്‍ വെരിഫൈ ചെയ്യുക. നിക്ഷേിക്കാന്‍ കഴിയുന്ന മിനിമം തുക 1000 വും ട്രാന്‍സ്ഫര്‍ ചെയ്യാവുന്നത് 25000വുമാണ്
അടുത്തതാകട്ടെ ഫുള്‍ കെ വൈസി വാലറ്റ് അതായത്  ഒരു ലക്ഷം വരെ കൈവശം വെക്കാന്‍ കഴിയും. ഫുള്‍ കെവൈസി ഉപഭോക്താക്കള്‍ക്ക് മറ്റു പേ ടിഎം ഉപഭോക്തക്കളുടെ അക്കൗണ്ടിലേക്ക് 25000 ത്തില്‍ കൂടുതല്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയില്ല.
കമ്പനിയുടെ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് വെല്‍ത്ത് മാനേജ്‌മെന്റ് വിഭാഗമായ ‘പേടിഎം മണി’യിലൂടെ ഏതാനും മാസങ്ങള്‍ക്കകം സ്റ്റോക് ബ്രോക്കിങ് സേവനം അവതരിപ്പിക്കുമെന്ന് പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മ വിശദമാക്കി. സെബിയില്‍ നിന്ന് ഇത് സംബന്ധിച്ച അംഗീകാരവും പേടിഎം നേടിട്ടുണ്ട് .

പേടിഎം ഉപയോഗിക്കുമ്പോൾ ശ്രദ്ധേക്കേണ്ടത് എന്തൊക്കെ
  • ലോഗിൻ വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുത്. പലപ്പോഴും പേടിഎമ്മിൽ ക്രെഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ് വിവരങ്ങൾ സേവ് ചെയ്തിടാറുണ്ട്, ഇതോടൊപ്പം പേടിഎം വാലറ്റിലെ പണത്തിന്റെ ഉപയോഗവും ലോഗിൻ വിവരങ്ങൾ നഷ്ടപ്പെട്ടാൽ ദുരുപയോഗം ചെയ്യാനും സാധ്യത കൂടുതലാണ്.
  • ഓഫറുകളെ സൂക്ഷിക്കണം. പേടിഎമ്മിന്റേതെന്ന മാതൃകയിൽ സമൂഹമാധ്യമങ്ങളിലൂടെ ഓഫറുമായി എത്തുമന്ന ലിങ്കുകൾ തുറക്കുന്നത് ഒഴിവാക്കുക.
  • പാസ്‌വേർഡ് സുരക്ഷിതമാക്കുക. ഊഹിച്ചെടുക്കാൻ പ്രയാസമുള്ളത് ഉപയോഗിക്കുക. ഇടയ്ക്ക് മാറ്റം വരുത്തുക.
  • വ്യാജ ഫോൺ സന്ദേശങ്ങളെ സൂക്ഷിക്കുക.
  • വ്യക്തിപരമായ വിവരങ്ങളും പാസ്‌വേർഡും മറ്റും ആവശ്യപ്പെട്ട് വരുന്ന ഇ-മെയിൽ സന്ദേശങ്ങളെ സൂക്ഷിക്കുക.
  • ഫോൺ ലോക്ക് ചെയ്ത് സൂക്ഷിക്കുക, പലരും പേടിഎം ആപ്ലിക്കേഷനിൽ ബാങ്ക് വിവരങ്ങൾ സേവ് ചെയ്യുന്നതിനാൽ ഫോൺ നഷ്ടപ്പെട്ടാൽ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്, ബാങ്കുകളുടെ ടോൾഫ്രീ നമ്പറില്‍ വിളിച്ച് ലേഗിൻ ഡി ആക്ടിവേറ്റ് പോലെയുള്ള കാര്യങ്ങൾ ചെയ്യുക.
  • പേടിഎമ്മിലെ കൈമാറ്റത്തിൽ എന്തെങ്കിലും അപകടസൂചന തോന്നിയാൽ cybercell@paytm.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടുകയും പൊലീസിന്റെ സൈബർ സുരക്ഷാ വിഭാഗത്തിൽ ബന്ധപ്പെടുകയും ചെയ്യുക.


പേടിഎം വ്യാപാരികൾക്ക്

പേടിഎം QR കോഡ് വഴി  വ്യാപരികൾക്ക് പേടിഎം,യു പി ഐ & കാർഡ് പേയ്മെന്റുകൾ 0% നിരക്കിൽ നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടിൽ സ്വീകരിക്കാൻ സാധിക്കുന്നു.

സവിശേഷതകൾ
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് 0% നിരക്കിൽ പേയ്മെന്റുകൾ സ്വീകരിക്കുവാൻ സാധിക്കുന്നു.
പേടിഎം QR കോഡ് രജിസ്‌ട്രേഷൻ  വ്യാപാരികൾക്ക് തികച്ചുംസൗജന്യമാണ്.
നിങ്ങളുടെ ബിസിനസ്സിനായുള്ള പേടിഎം QR കോഡ് നിങ്ങൾക്ക് ലഭിക്കാനായി  90047 90047 എന്ന നമ്പറിലേക്ക് മിസ്സ്ഡ് കോൾ നൽകുക അല്ലെങ്കിൽ താഴെ പറയുന്നതുപോലെ ചെയ്യുക.
  •  https://business.paytm.com/retail & സൈൻ അപ്പ് ഫോർ ഫ്രീ യിൽ ക്ലിക്ക് ചെയ്യുക
  • നിങ്ങളുടെ പേര് , പാൻ അല്ലെങ്കിൽ ആധാർ നമ്പർ എന്റർ ചെയ്യുക
  • നിങ്ങളുടെ ബിസിനസ്സും & ബാങ്ക് വിശദാംശങ്ങളും പൂരിപ്പിക്കുക
  • രജിസ്‌ട്രേഷൻ  പൂർത്തയാക്കിക്കഴിയുമ്പോൾ നിങ്ങളുടെ QR കോഡ് ലഭിക്കുന്നതാണ് 

പേടിഎം  ക്രെഡിറ്റ് കാര്‍ഡ്
പെയ്മെന്റ്സ് കമ്പനിയായ പേടിഎം സിറ്റി ബാങ്കിന്റെ പങ്കാളിത്തത്തോടെ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. പേടിഎം ഫസ്റ്റ് കാര്‍ഡ് എന്ന പേരിലാണ് ആദ്യം പുറത്തിറക്കിയത്.  500 രൂപയാണ് കാര്‍ഡിന്റെ വാര്‍ഷിക ഫീസ്. എന്നാല്‍ കാര്‍ഡ് ഉപയോഗിച്ച് പ്രതിവര്‍ഷം 50,000 രൂപയില്‍ അധികം ചെലവഴിച്ചാലും ഫീസ് ഈടാക്കില്ല.
പേടിഎം ഉപഭോക്താക്കള്‍ക്ക് പേടിഎം ആപ്പ് ഉപയോഗിച്ച് നേരിട്ട് ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കാം. മറ്റ് കോ- ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സമാനമാണ് പേടിഎം ക്രെഡിറ്റ് കാര്‍ഡിന്റെയും പ്രവര്‍ത്തനം. ആദ്യം മിനിമം 10,000 രൂപ വരെ കാര്‍ഡ് ഉപയോഗിച്ച് ചെലവഴിക്കാം. ഉപഭോക്താക്കള്‍ക്ക് വിവിധ ഓഫറുകള്‍ പേടിഎമ്മില്‍ നിന്നും സിറ്റി ബാങ്കില്‍ നിന്നും ലഭിക്കുന്നു.

പേടിഎം വെബ്‌സൈറ്റ് : https://paytm.com/


പേ ടിഎം ഇ– വാലറ്റ്, പേടിഎം QR കോഡ്, പേടിഎം ക്രെഡിറ്റ് കാര്‍ഡ് പേ ടിഎം ഇ– വാലറ്റ്, പേടിഎം QR കോഡ്, പേടിഎം ക്രെഡിറ്റ് കാര്‍ഡ് Reviewed by Kristel Malayattoor on 4:46 AM Rating: 5

No comments:

Powered by Blogger.