ഇന്ത്യയിലാകെ ഡിജിറ്റൽ സാക്ഷരത കൈവരുത്തുകയും എല്ലാവരിലേക്കും ഇന്റർനെറ്റ് സൗകര്യം എത്തിക്കുകയും ചെയ്യുന്നതിനുള്ള സർക്കാരിന്റെ പദ്ധതിയാണ് ഡിജിറ്റൽ ഇന്ത്യ. ഇന്ത്യാ മഹാരാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും ബ്രോഡ്ബാൻഡ് കണക്ഷനും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വൈ-ഫൈ സംവിധാനവും ഏർപ്പെടുത്താനുദ്ദേശിക്കുന്ന പദ്ധതി, ഈ പദ്ധതി പൂർത്തിയാകുമ്പോൾ നിരവധി തൊഴിലവസരങ്ങളുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു.
ഈ പദ്ധതിയുടെ ആരംഭം 2015 ജൂലൈ 1 ന് ഡിജിറ്റൽ ഇന്ത്യ വാരാഘോഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതോടെ ആയിരുന്നു. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ബ്രാന്റ് അംബാസഡറായി ഐ.ഐ.ടി-ജെ.ഇ.ഇ. പൊതുപരീക്ഷയിൽ പെൺകുട്ടികളിൽ ഒന്നാമതെത്തിയ ഇൻഡോർ സ്വദേശി കൃതി തിവാരി നിയമിക്കപ്പെട്ടു.
ഈ പദ്ധതിയുടെ ആരംഭം 2015 ജൂലൈ 1 ന് ഡിജിറ്റൽ ഇന്ത്യ വാരാഘോഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതോടെ ആയിരുന്നു. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ബ്രാന്റ് അംബാസഡറായി ഐ.ഐ.ടി-ജെ.ഇ.ഇ. പൊതുപരീക്ഷയിൽ പെൺകുട്ടികളിൽ ഒന്നാമതെത്തിയ ഇൻഡോർ സ്വദേശി കൃതി തിവാരി നിയമിക്കപ്പെട്ടു.
വളരെ വലിയൊരു ലക്ഷ്യമാണ് ഡിജിറ്റൽ ഇന്ത്യാ പദ്ധതിക്കുള്ളത് . രാജ്യത്ത് എല്ലാ മേഖലയിലും ഇ-ഗവേണൻസും ഇ-കൊമേഴ്സും ഉൾപ്പെടെ എല്ലാ ഇന്റർനെറ്റ് സേവനങ്ങളുമെത്തിക്കുക. ഐടി ഉൽപന്നങ്ങളുടെ ഇറക്കുമതി കുറച്ചു ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിക്കുക. ഐടി മേഖലയിൽ വൻനിക്ഷേപവും ധാരാളം തൊഴിലവസരങ്ങളും. സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് സഹായം നൽകുക. മികച്ച സൈബർ സുരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കുക. എല്ലാ വിദ്യാലയങ്ങളിലും യൂണിവേഴ്സിറ്റികളിലും ബ്രോഡ്ബാന്റ് കണക്ഷൻ നൽകുക. നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ വൈഫൈ സംവിധാനം. ആശുപത്രികളിൽ രജിസ്ട്രേഷന് ഓൺലൈൻ സംവിധാനം. രാജ്യത്തെ രണ്ടര ലക്ഷം ഗ്രാമങ്ങളെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലൂടെ ബന്ധിപ്പിക്കുക
ഡിജിറ്റൽ ഇന്ത്യാ പദ്ധതി കൊണ്ടുള്ള നേട്ടങ്ങൾ ഇവയാണ്. സർക്കാർ ഭരണത്തിലും സേവനങ്ങളിലുമെല്ലാം സുതാര്യതയും വേഗതയും ഉറപ്പുവരുത്തുന്നു. കൃഷി,ആരോഗ്യം,വിദ്യാഭ്യാസം,റവന്യു തുടങ്ങിയ സേവനങ്ങളെല്ലാം എവിടെയിരുന്നും അപേക്ഷിക്കുവാനും സ്വീകരിക്കുവാനും എളുപ്പത്തിൽ കഴിയും. കാർഷിക വിപണി സുതാര്യവും വിപുലവും ഏകീകൃത സ്വഭാവമുള്ളതുമായിത്തീരുന്നു .
Official website : https://digitalindia.gov.in
ഡിജിറ്റൽ ഇന്ത്യാ പദ്ധതി
Reviewed by Kristel Malayattoor
on
9:45 PM
Rating:

No comments: