ഓൺലൈനായി പണംകൈമാറ്റം ചെയ്യുന്നതിനും പണമൊടുക്കുന്നതിനുമുള്ള ഒരു ഇ-കൊമേഴ്സ് മാധ്യമമാണ് പേയ്പാൽ. ഇമെയിൽ അഡ്രസ്സുവഴി പണമയയ്ക്കാനും സ്വീകരിക്കാനും ഇതിൽ സാധ്യമാകുന്നു.
ബാങ്ക് അക്കൌണ്ടിലൂടെയോ അല്ലെങ്കിൽ ക്രഡിറ്റ് കാർഡ് വഴിയോ പണം സ്വീകരിച്ചാണ് പണംകൈമാറ്റം ചെയ്യുന്നതും പണമൊടുക്കുന്നതും. പേയ്പാൽ സ്വീകർത്താവിന് പേയ്പാലിൽ തങ്ങളുടേതായ നിക്ഷേപ അക്കൗണ്ട് സ്ഥാപിച്ചുകൊണ്ട് ചെക്കിന് അപേക്ഷിക്കുകയോ അതല്ലെങ്കിൽ തങ്ങളുടെ ബാങ്കിലേക്ക് പണം മാറ്റം(transfer) ചെയ്യുന്നതിനോ അപേക്ഷിക്കാം. ലോകത്തെവിടെ നിന്നും പേയ്പാൽ വഴി പണം കൈമാറ്റം സാധ്യമാണ്.
റിസർവ് ബാങ്കിന്റെ നിർദ്ദേശപ്രകാരം പാൻ കാർഡ് സൗകര്യം ഉള്ളവർക്കു മാത്രമേ പായ്പാലിൽ പണമിടപാടു നടത്താൻ കഴിയൂ. കൂടാതെ 500 ഡോളറിൽ കൂടുതൽ തുക പേയ്പാൽ വഴി അയക്കുവാനോ സ്വീകരിക്കുവാനോ സാധിക്കില്ല.
രജിസ്‌ട്രേഷനെക്കുറിച്ചുള്ള സിംപിൾ വീഡിയോ https://youtu.be/qT1DaWNgyfM
രജിസ്‌ട്രേഷനെക്കുറിച്ചുള്ള മലയാളം വീഡിയോ https://youtu.be/tZYyTXmY6Ug
ഇപ്പോൾ തന്നെ പേയ്പാൽ അക്കൗണ്ട് ആരംഭിക്കൂ. വെബ്‌സൈറ്റ് അഡ്രസ്സ് www.paypal.com
പേയ്പാൽ - ലോകത്തെവിടെ നിന്നും ഓൺലൈനായി പണംകൈമാറ്റം ചെയ്യാം
Reviewed by Kristel Malayattoor
on
4:44 AM
Rating:

No comments: