ഞങ്ങളെക്കുറിച്ച് / About us

പുതിയ കാലത്തിനൊപ്പം സഞ്ചരിക്കാൻ ഞങ്ങളും തയ്യാറെടുക്കുകയാണ്. കഴിഞ്ഞ നാളുകളിൽ ഈ സ്ഥാപനത്തിന് നിങ്ങളോരുത്തരും നൽകിയ സ്നേഹത്തിന്  നന്ദിയർപ്പിക്കുന്നു. 
'ഡിജിറ്റൽ ഇന്ത്യ' എന്ന വലിയ കാൽവെയ്പുമായി നമ്മുടെ ഭാരതം മുന്നേറുകയാണ്. സാങ്കേതിക വിദ്യയുടെയും, ടെക്‌നോളജികളുടെയും വലിയ വളർച്ചയാണ് ഈ കാലഘട്ടത്തിൽ നാം കാണുന്നത്. ഡിജിറ്റൽ ഇന്ത്യയോടൊപ്പം ഈ സ്ഥാപനവും സഞ്ചരിക്കുകയാണ്. 
ഇനി ഈ സ്ഥാപനത്തിൽ നിന്ന് ലഭ്യമായിക്കൊണ്ടിരിക്കുന്ന കുറെയേറെ സേവനങ്ങൾ ഓൺലൈനായി ചെയ്യാൻ കഴിയും എന്നറിയിക്കുട്ടെ. അതായത് സ്വന്തം വീട്ടിലോ, ജോലിസ്ഥലത്തോ ആയാലും നിങ്ങൾക്ക് ഞങ്ങളുടെ സേവനം പ്രയോജനപ്പെടുത്താൻ കഴിയും. ബയോഡാറ്റ തയ്യാറാക്കൽ, ഫോട്ടോ എഡിറ്റിങ്ങ് വർക്കുകൾ, വിവിധ അപേക്ഷകൾ, വിവിധങ്ങളായ രജിസ്ട്രേഷനുകൾ, കേരളാ ലോട്ടറി റിസൾട്ട് ഒറ്റപ്പേജ് കോപ്പി തുടങ്ങിയവ കൂടാതെ വിവിധ അഡ്മിഷൻ ടിക്കറ്റ്/ ഹാൾ ടിക്കറ്റ്, വിവിധ റിസൾട്ടുകൾ പോലുള്ളവ താങ്കളുടെ മെയിലിലേയ്ക്ക് അയച്ചുതരുന്നതാണ്. ആവശ്യമുള്ളപ്പോൾ പ്രിന്റ് എടുക്കാവുന്നതാണ്. ഈ വിധമുള്ള മറ്റു സേവനങ്ങൾക്കു വേണ്ടിയും ഞങ്ങളുമായി ബന്ധപ്പെടുക.
ഞങ്ങളുടെ സേവനങ്ങൾ ഓരോന്നായി വെബ്‌സൈറ്റിലേയ്ക്ക് ചേർത്തുകൊണ്ടിരിക്കുകയാണ്. പണമടയ്ക്കാനായി വിവിധങ്ങളായ മാർഗ്ഗങ്ങൾ ഉണ്ട് താങ്കൾക്ക് ഉചിതമായവ തെരഞ്ഞെടുക്കാം. ഗൂഗിൾ പേ, പേടിഎം, പേയ്പാൽ മുതലായവയാണ് ഇപ്പോഴുള്ളത്.
തുടർന്നുള്ള യാത്രയിലും നിങ്ങളുടെ സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുകയാണ്. 

സ്നേഹത്തോടെ ,

പ്രൊ. ക്രിസ്റ്റൽ ഇൻഫോടെക്ക് 
മലയാറ്റൂർ    
  





   
ഞങ്ങളെക്കുറിച്ച് / About us ഞങ്ങളെക്കുറിച്ച്  / About us Reviewed by Kristel Malayattoor on 12:29 AM Rating: 5

No comments:

Powered by Blogger.