ഫോൺ നമ്പറുപയോഗിച്ച് യു.പി.ഐ പേമെൻറ് നടത്താൻ സഹായിക്കുന്ന ഗൂഗിൾ പേ ഇതിനോടകം തന്നെ വളരെ പോപ്പുലറായിക്കഴിഞ്ഞു. ഫോൺ നമ്പരുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൌണ്ടു വഴി പണം കൈമാറാനുള്ള ഏറ്റവും ലളിതവും സുതാര്യമായ മാർഗമാണിത് .
ഇൻറർനെറ്റ് കണക്ടീവിറ്റിയുള്ള സമാർട്ട്ഫോണുമാണ് വേണ്ട അടിസ്ഥാന വസ്തു. നിങ്ങളുടെ മൊബൈലിൽ ഉപയോഗിക്കുന്ന ഫോൺ നമ്പറും ബാങ്കിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോൺ നമ്പറും ഒന്നുതന്നെയായിരിക്കണം. ഗൂഗിൾ പേ പ്രവർത്തിക്കണമെങ്കിൽ ഇത് അടിസ്ഥാന ഘടകമാണ്.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഗൂഗിൾ പേ ആപ്പ് ഡൌൺലോഡ് ചെയ്തത്തിനു ശേഷം ഉപയോഗിച്ചിരിക്കുന്ന ബാങ്ക് അക്കൌണ്ടിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പർ നൽകുക. ഓ.റ്റി.പി നിങ്ങളുടെ ഫോണിൽ ലഭിക്കും . പ്രധാനപ്പെട്ട കാര്യം
നിങ്ങളുടെ ബാങ്ക് യു.പി.ഐ പേമെൻറ് അംഗീകരിക്കുന്നുണ്ടോയെന്ന് ആദ്യം തിരക്കുക. അംഗീകരിക്കാത്തവയാണെങ്കിൽ ഗൂഗിൾ പേ പ്രവർത്തിക്കുകയില്ല. ഇനി ഗൂഗിൾ പേ ആപ്പ് ഓണാക്കിയ ശേഷം പ്രൊഫൈൽ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക. ബാങ്ക് അക്കൌണ്ട് ആഡ് ചെയ്യാനുള്ള ഓപ്ഷനിൽ നിന്നും ആവശ്യമായ ബാങ്ക് തിരഞ്ഞെടുക്കുക.മുൻപ് യു.പി.ഐ അക്കൌണ്ടും പിൻ നമ്പരുമുള്ളവരാണെങ്കിൽ അത് എൻറർ ചെയ്യുക. വെരിഫിക്കേഷൻ പ്രോസസ്സിനായി കാത്തിരിക്കുക. അതിനുശേഷം ഗൂഗിൾ പേ ആപ്പ് ഉപയോഗിക്കാവുന്നതാണ്.
പേമെൻറ് എങ്ങിനെ നടത്താം മെന്ന് നോക്കാം. ഗൂഗിൾ പേ ആപ്പ് ഓണാക്കി സ്ക്രീൻ താഴോട്ട് നീക്കുക. പണമയക്കേണ്ട ആളുടെ കോണ്ടാക്ട് സെലക്ട് ചെയ്യുക. അതിനു ശേഷം പേ ഓപ്ഷൻ സെലക്ട് ചെയ്യുക അയക്കേണ്ട തുക നൽകുക. പ്രൊസീഡ് ടു പേ ഓപ്ഷൻ സെലക്ട് ചെയ്യുക.അപ്പോൾ യു.പി.ഐ പിൻ ചോദിക്കും അതും നൽകിയാൽ പേമെൻറ് നടക്കും.
നമ്മുടെ ബാങ്ക് അക്കൗണ്ടിന്റെ ബാലൻസും ഈ ആപ്പ് വഴി അറിയാവുന്നതാണ്.
ആപ്പ് ഡൗൺലോഡ് ചെയ്യാം : Download
ഫോൺ നമ്പറുപയോഗിച്ച് പേമെൻറ് നടത്താൻ ലളിതവും സുതാര്യവുമായ മാർഗ്ഗം ഗൂഗിൾ പേ
Reviewed by Kristel Malayattoor
on
1:42 AM
Rating:

No comments: